വണ്ടൻമേട് മാലിയിൽ പോക്സോ കേസ് പ്രതി പിടിയിൽ


വണ്ടൻമേട് മാലിയിൽ 52 വയസ്സുകാരൻ പോക്സോ കേസിൽ പിടിയിൽ. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഏഴ് വയസുകാരിയേയാണ് എട്ടര മണി എന്നറിയപ്പെടുന്ന കെ.മണി ലൈഗീകമായി പീഡിപ്പിച്ചത്. കഴിഞ്ഞ ക്രിസ്തുമസ് അവധി ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. മാലി സ്വദേശിയായ മണി കുട്ടിയേ ബലമായി വീട്ടിലെത്തിച്ച് പല ദിവസങ്ങളായി മൂന്ന് തവണ പീഡിപ്പിച്ചതായാണ് കുട്ടി പറഞ്ഞിരിക്കുന്നത്. പെൺകുട്ടിക്ക് വയറുവേദന ഉണ്ടാവുകയും ഇക്കാര്യം കൂട്ടുകാരിയേ അറിയിക്കുകയും ചെയ്തു.
തുടർന്ന് ഇവർ അധ്യാപികയേയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.ഇയാൾ മുൻപ് മൂന്ന് മോഷണ കേസുകളിലും അപ്കാരി കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്. കട്ടപ്പന DySP വി.എ.നിഷാദ് മോൻ്റെ നേതൃത്വത്തിൽ വണ്ടൻമേട് C l അരുൺ നാരായണൻ, പ്രിൻസിപ്പിൾ S I എബി മാത്യു, SIമാരായ മഹേഷ് PV ,വിനോദ് സോപാനം ,CPOമാരായ ജയ്മോൻ R, രേവതി AR ,ജിഷ P R, എന്നിവര
ടങ്ങിയ സംഘമാണ് പ്രതിയേ കസ്റ്റഡിയിലെടുത്തത്.രാവിലേ കസ്റ്റഡിയിലെടുത്ത മണി മെഡിക്കൽ പരിശോധന നടത്തിയ ശേഷം നെടുംകണ്ടം കോടതിയിൽ ഹാജരാക്കി.