Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഡാം റിസർവയോർ കൈയ്യേറി കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വെള്ളിലാങ്കണ്ടം കുഴൽ പാലത്ത് നിർമ്മിച്ച ഷോപ്പിംങ് കോംപ്ലെക്സ് അനധികൃതം തന്നെയെന്ന് സമ്മതിച്ച് കെ.എസ്.ഇ.ബി


ഇടുക്കി ഡാം റിസർവയോർ കൈയ്യേറി കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വെള്ളിലാങ്കണ്ടം കുഴൽ പാലത്ത് നിർമ്മിച്ച ഷോപ്പിംങ് കോംപ്ലെക്സ് അനധികൃതം തന്നെയെന്ന് സമ്മതിച്ച് കെ.എസ്.ഇ.ബി…ഈ നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്ന സ്ഥലം ഡാം റിസർവയോറാണോയെന്നും സേവന വകുപ്പുൾ തമ്മിലുള്ള ഭൂമി കൈമാറ്റ ചട്ടങ്ങൾക്ക് വിധേയമായാണോ ഭൂമി ലഭിച്ചതാണോയെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിനോട് ചോദിച്ചിരുന്നു.എന്നാൽ പഞ്ചായത്ത് പുറംപോക്ക് ഭൂമിയെന്നായിരുന്നു പഞ്ചായത്തിൻ്റെ മറുപടി. ഇതേ തുടർന്ന് ജില്ലാ ജഡ്ജിക്ക് ഞാൻ ഹർജി നല്കിയതോടെയാണ് സ്ഥലം ഡാം റിസർവയോറാണെന്ന് കെഎസ്ഇബി സമ്മതിച്ചത്.ജലസംഭരണിയുടെ മൂന്ന് ചെയിൻ മേഖലയിലെ സാധാരണക്കാരായ പാവപ്പെട്ടവർക്ക് പട്ടയം നല്കാൻ തടസ വാദവുമായി രംഗത്തുള്ള കെ എസ്ഇബി പഞ്ചായത്തിൻ്റെ കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഇക്കാലമത്രയും!