കട്ടപ്പന പൊന്നിക്കവല പ്ലാമൂട് റോഡിന്റെ ഉദ്ഘാനം നടന്നു


കട്ടപ്പന പൊന്നിക്കവല പ്ലാമൂട് റോഡിന്റെ
ഉദ്ഘാനം നടന്നു.
425000 രൂപ മുതൽമുടക്കിൽ ആണ് റോഡിന്റെ കോൺക്രീറ്റ് വർക്കുകൾ പൂർത്തീകരിച്ചത് .
റോഡിൻറെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി നിർവഹിച്ചു
ഇരുപതേക്കർ പൊന്നിക്കവല പ്ലാമൂട് റോഡ് ഏറെ നാളായി തകർന്നു കിടക്കുകയായിരുന്നു എസ്റ്റിമേറ്റ് തുകയായ നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ മുതൽമുടക്കിയാണ് നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് . റോഡിലെ ആകെ 89 മീറ്റർ ദൂരമാണ് നിലവിൽ കോൺക്രീറ്റ് ചെയ്യുന്നത്. റോഡിലെ ചില ഭാഗങ്ങൾ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു യാത്ര ദുരിതം രൂക്ഷമായതോടെയാണ് റോഡിന്റെ ആട്ടുകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.പണി പൂർത്തിയായ റോഡിൻറെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി നിർവഹിച്ചു .
മലയോര ഹൈവേയുടെ നിർമ്മാണം കൂടി നടക്കുന്നതിനാൽ ചെറു വാഹനങ്ങൾക്ക് എളുപ്പം സഞ്ചരിക്കാൻ സാധിക്കുന്ന വഴി കൂടിയാണിത്. ഉദ്ഘാടന യോഗത്തിൽ
മുൻ വാർഡ് കൗൺസിലർ തോമസ് മൈക്കിൾ, ചന്ദ്രൻ കരിമ്പനതൊട്ടിയിൽ ജോണി വടക്കേക്കര, ജോയ് thekkekarottu, ഗോപി അടവിച്ചിറ, കുട്ടിയമ്മ പനമൂട്ടിൽ
Cds അംഗം ലിസ്സി ബിജു, കുട്ടിയമ്മ പറമ്പടിയിൽ,ജോസ് ഇല്ലിമൂട്ടിൽ, വിനയചന്ദ്രൻ,ജോസ് പുറവക്കാട്ടു തുടങ്ങിയവർ പങ്കെടുത്തു