കട്ടപ്പന നഗരസഭ 20ലക്ഷം രൂപാ ചിലവഴിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിൻ്റ ഉദ്ഘാടനം നടന്നു.


കട്ടപ്പന നഗരസഭ 20ലക്ഷം രൂപാ ചിലവഴിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിൻ്റ ഉദ്ഘാടനം നടന്നു.
നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ നഗരസഭ 20 ലക്ഷം രൂപ മുടക്കിയാണ് ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചത്.
2023 സെപ്റ്റംബർ മാസം തറക്കല്ലിട്ട ശേഷം അതിവേഗമാണ് നിർമ്മാണം പൂർത്തികരിച്ചത്.
ടോയ്ലറ്റ് കോംപ്ലക്സ് നഗരസഭ ചെയർപേഴ്സൺ സ്കൂളിനായി തുറന്നു നല്കി.
PTA പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു.
വൈസ് ചെയർമാൻ കെ.ജെ ബെന്നി, കൗൺസിലർമാരായ മനോജ് മുരളി ,ലീലാമ്മ ബേബി, സിജു ചക്കും മൂട്ടിൽ, രാജൻ കാലച്ചിറ,സജിമോൾ ഷാജി സോണിയ ജെയ്ബി, ജൂലി റോയി, പ്രിൻസിപ്പാൾ മിനി ഐസക്ക്,
SMC ചെയർമാൻ മനോജ് പതാലിൽ, കെ.ആർ ഷാജിമോൻ,ശാരത ദേവി, സജിമോൻ കെ.ജെ, സൂര്യനാഥ്.കെ. ശിവറാം തുടങ്ങിയവർ സംസാരിച്ചു.
നഗരസഭക്കും,ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ച കോൺട്രക്ടർ തോമസ് .കെ. ജോസഫിനും സ്കൂളിൻ്റെ ഉപഹാരം നൽകി.