റോഡിലെ അനധികൃതമായ പാർക്കിംഗ് മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ?


വീതി കുറഞ്ഞ കേരളത്തിലെ റോഡുകളിൽ മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകാറുണ്ട്. ഫുട്പാത്തുകളിൽ പാർക്ക് ചെയ്യുന്നത് കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകാറുvണ്ട്. ഇതൊക്കെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിലും പലപ്പോഴും ധാർമിക രോഷം കടിച്ചമർത്താറാണ് പതിവ്. ഇതാ ഇതിനൊരു പരിഹാരം!!!! അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കെതിരെ നൈസായി ഒരു പണി കൊടുക്കാം….
അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫോട്ടോ / വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
വിവരങ്ങൾ വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു. Photo എടുക്കുമ്പോൾ നമ്പർ ചേർത്ത് എടുക്കുവാൻ മറക്കേണ്ട…..
- തിരുവനന്തപുരം – 9188961001
- കൊല്ലം – 9188961002
- പത്തനംതിട്ട – 9188961003
- ആലപ്പുഴ – 9188961004
- കോട്ടയം – 9188961005
6.ഇടുക്കി – 9188961006
- എറണാകുളം – 9188961007
- തൃശൂർ – 9188961008
- പാലക്കാട് – 9188961009
- മലപ്പുറം – 9188961010
- കോഴിക്കോട് – 9188961011
- വയനാട് – 9188961012
- കണ്ണൂർ – 9188961013
- കാസർകോട് – 9188961014 വിവരങ്ങൾക്ക് കടപ്പാട്: *Adv. K. B. Mohanan