ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ
🔰 ഇഗ്നോ : അപേക്ഷ ജൂലൈ 15 വരെ
▪️ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.
🔰കാലിക്കറ്റ് സർവകലാശാല അറിയിപ്പ്
▪️ കാലിക്കറ്റ് എം.ബി.എ. അപേക്ഷ തീയതി നീട്ടി കാലിക്കറ്റ് സർവകലാശാലയുടെ എം.ബി.എ. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വരെ നീട്ടി.
▪️ 2019 പ്രവേശനം മൂന്നാം സെമസ്റ്റർ എം.സി.എ. ലാറ്റിൽ എൻട്രി ഏപ്രിൽ 2021 റഗുലർ പരീക്ഷയ്ക്കു പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ജൂലായ് 1 വരെ അപേക്ഷിക്കാം.രണ്ടാം സെമസ്റ്റർ എം.ബി.എ. ജൂലായ് 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.* പുനർ മൂല്യ നിർണയത്തിന് ജൂൺ 25 വരെ അപേക്ഷിക്കാം.
▪️ കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20 വരെ നീട്ടി.
🔰 സ്പേസ് സയൻസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക്/ മാസ്റ്റർ ഓഫ് സയൻസ്
▪️ സ്പെയ്സ് വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ വലിയ മലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി മാസ്റ്റർ ഓഫ് ടെക്നോളജി, മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
▪️ എയറോസ്പേസ് എഞ്ചിനീയറിംഗ്, എവിയോണിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി,ഫിസിക്സ് എർത്ത് ആൻഡ് സ്പേസ് സയൻസ്, എന്നീ വിഷയങ്ങളിലാണ് പ്രവേശനം.
▪️ വിശദമായ യോഗ്യതാ വ്യവസ്ഥകൾ https://admission.iist.ac.in ൽ കിട്ടും. ഓൺലൈൻ അപേക്ഷ വെബ്സൈറ്റുവഴി ജൂൺ 16 രാത്രി 12 മണിവരെ നൽകാം
🔸കരിയർ അവസരങ്ങൾ 🔸
🔰ബി.ഐ.എസ് സയന്റിസ്റ്റ് ബി റിക്രൂട്ട്മെന്റ് 202
▪️ ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സ് (ബിഐഎസ്), നാഷണല് സ്റ്റാന്ഡേര്ഡ്സ് ബോഡി ഓഫ് ഇന്ത്യ, ‘എഞ്ചിനീയറിംഗ് ബിരുദധാരികള്ക്ക് സയന്റിസ്റ്റ് ബി ജോലി’ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി പ്രഖ്യാപിച്ചു. വിശദ വിവരങ്ങൾക്ക് https://bis.gov.in/index.php/career-opportunities/1961-2/
🔰 എച്ച്‌എസ്‌എസ്സി പോലീസ് കോണ്സ്റ്റബിള്സ് റിക്രൂട്ട്മെന്റ് 2021
▪️ പോലീസ് വകുപ്പിന്റെ കമാന്ഡോ വിഭാഗത്തില് (ഗ്രൂപ്പ് സി) പുരുഷ കോണ്സ്റ്റബിള്‍ തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷന് കമ്മീഷന്‍ (എച്ച്‌എസ്‌എസ്സി) അപേക്ഷ ക്ഷണിച്ചു. മൊത്തം 520 ഒഴിവുകള് പ്രഖ്യാപിച്ചു. ഹരിയാന പോലീസില് ചേരാന് ആഗ്രഹിക്കുന്ന പന്ത്രണ്ടാം ക്ലാസ് പാസായവര്ക്ക് ജൂണ് 14 മുതല് അപേക്ഷ സമര്പ്പിക്കാം. https://www.hssc.gov.in/
🔰ജോധ്പുര് എയിംസില് 106 ഒഴിവുകള്: ജൂണ് 21 വരെ അപേക്ഷിക്കാം
▪️ ജോധ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 106 സീനിയർ റെസിഡന്റ് ഒഴിവ്. വിവിധ ഡിപ്പാർട്ടമെന്റുകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കായി www.aiimsjodhpur.edu.inഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂൺ 21.
🔰പ്ലസ്ടു പാസായവരെ യു.പി.എസ്. സി വിളിക്കുന്നു | 400 ഒഴിവുകളി ലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
▪️ നാഷണൽ ഡിഫൻസ് അക്കാദമി- നേവൽ അക്കാദമി II (NDA-2) 2021 പരീക്ഷയുടെ നോട്ടിഫിക്കേഷൻ യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ് (+2) ജയമാണ് അടിസ്ഥാന യോഗ്യത. പ്ലസ് ടു സയൻസ് വിജയിച്ചവർക്ക് എല്ലാ മേഖലയിലേക്കും അപേക്ഷ സമർപ്പിക്കാം.എന്നാൽ ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് പ്ലസ് ടു വിജയിച്ചവർക്ക് ആർമിയിലേക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക. 2021 സെപ്റ്റംബർ 5 നാണു NDA പരീക്ഷ നടക്കുക. കേരളത്തിലും പരീക്ഷാ സെന്ററു കൾ ഉണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 ജൂൺ 29. https://www.upsc.gov.in › filesPDF
🔰IBPS RRB PO, ക്ലര്ക്ക് റിക്രൂട്ട്മെന്റ് 2021
▪️ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല് സെലക്ഷന്‍ (ഐ.ബി.പി.എസ്) I, II, II എന്നീ സ്കെയിലുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പ്രാദേശിക ഗ്രാമീണ ബാങ്കുകളിലെ (RRB) ഓഫീസ് അസിസ്റ്റന്റിനുമായി അപേക്ഷ ക്ഷണിച്ചു. ഓണ്ലൈന് അപേക്ഷാ പ്രക്രിയ ജൂണ്‍ 8 ന് ആരംഭിച്ച് ജൂണ് 28 ന് സമാപിക്കും. പ്രീ-പരീക്ഷാ പരിശീലന പരീക്ഷ ജൂലൈ 19 മുതല്‍ 25 വരെ നടക്കും. https://www.ibps.in/
🔰ഡിആര്ഡിഒ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2021
▪️ ഡിഫന്സ് റിസര്ച്ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്ഡിഒ) ജോധ്പൂര്‍ ഓഫീസില് അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ നിയമന പ്രക്രിയയിലൂടെ ആകെ 47 ഒഴിവുകള്‍നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ് 20 ആണ്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര് ഔദ്യോഗിക വെബ്‌സൈറ്റില് നിന്ന് അപേക്ഷ ഡൗണ്ലോഡ് ചെയ്യണം. https://www.drdo.gov.in/careers
🔰 BCECEB റിക്രൂട്ട്മെന്റ് 2021
▪️ ബിഹാര് കോമ്ബൈന്ഡ് എന്ട്രന്സ് കോംപറ്റിറ്റീവ് എക്സാമിനേഷന് ബോര്ഡ് (ബിസിഇസിഇബി) സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും സീനിയര്‍റസിഡന്റ് / ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഈ നിയമന പ്രക്രിയയിലൂടെ മൊത്തം 1797 തസ്തികകള് നികത്തും. ജൂണ് 20 നകം അപേക്ഷ സമര്പ്പിക്കേണ്ടതാണ്. https://bceceboard.bihar.gov.in/