Idukki വാര്‍ത്തകള്‍
കുമളിയിൽ സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻജോബിൻ ചാക്കോയെ ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു.


കഴിഞ്ഞ ദിവസം രാത്രിയാണ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അമരാവതി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ജോബിൻ ചാക്കോയെ വാഹത്തിൽ എത്തിയ ഒരു സംഘം ആളുകൾ മർദ്ദിച്ചത്.
മർദ്ദനത്തിൽ പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തന്നെ മർദ്ദിച്ചതെന്ന് ജോബിൻ പോലീസിൽ മൊഴി നൽകുകയും ചെയ്തു.
എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു .
കൊലപാതക ശ്രമത്തിന് കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
എം പി ക്കൊപ്പം UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും ജോബിനെ സന്ദർശിച്ചു.
സി.പി.എം നേതാക്കൾക്ക് എതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമായത്.