Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ കട്ടപ്പനയിലും പ്രതിഷേധം



യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ കട്ടപ്പനയിലും പ്രതിഷേധം. കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയാണ് പ്രകടനവും യോഗവും നടത്തിയത്.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ അറസ്റ്റ്.പോലീസ് നടപടിക്ക് പിന്നാലെ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.ഇതിന്റെ ഭാഗമായിട്ടാണ് കട്ടപ്പനയിലും കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്.കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറിൽ അവസാനിച്ചു.മണ്ഡലം പ്രസി. സിജു ചക്കുംമൂട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ. എ. മാത്യു, ജോസ് മുത്താനാട്ട്, രാജൻ കാലാചിറ, എ. എം. സന്തോഷ്‌,കെ.എസ്. സജീവ്,അരുൺകുമാർ കാപ്പുകാട്ടിൽ,ഷാജൻ എബ്രഹാം തുടങ്ങിയവർ ഉൾപ്പടെ നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!