San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം



തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടിസി ജോബ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.കെ. തോമസ്, ഷൈനി ഷാജി, ജോസുകുട്ടി ജോസഫ്, ബ്ലോക്ക് മെമ്പർ ജോസിൽ സെബാസ്റ്റ്യൻ, ബി.ഡി.ഒ ടി.ഇ. സിയാദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പരിധിയിൽ വരുന്ന മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് വിജയികളായവരാണ് ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കലാ, സാഹിത്യ രചന മത്സരങ്ങളിൽ കുച്ചുപ്പിടി, ഭരതനാട്യം, മോണോ ആക്ട്, കവിതാ ആലാപനം, മലയാളം പ്രസംഗം എന്നിവയിൽ കുമാരമംഗലം പഞ്ചായത്തും മാപ്പിളപ്പാട്ട്, മെഹന്തി മത്സരങ്ങളിൽ ഇടവെട്ടിയും ചെസ്, മലയാളം കഥാരചന, മലയാളം കവിത രചന എന്നിവയിൽ മുട്ടം പഞ്ചായത്തും ജേതാക്കളായി. വെങ്ങല്ലൂർ സോക്കർ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കുമാരമംഗലം പഞ്ചായത്ത് 21 റൺസിന് കരിങ്കുന്നം പഞ്ചായത്തിനെ പരാജയപ്പെടുത്തി. കരിങ്കുന്നം ആനക്കല്ലാമല സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ പുറപ്പുഴ ഗ്രാമപഞ്ചായത്താണ് ജേതാക്കളായത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീമ അനസ്, അമിന സണ്ണി, മേരി ജോൺ, ബേബിച്ചൻ കെ. അബ്രഹാം, ഹരിദാസ്, റോസ് ബിനോയ്, പ്രമോദ് ബാബു എന്നിവർ വിവിധ വേദികളിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി. നാളെ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അത്തലറ്റിക്സ് മത്സരങ്ങളും കണ്ണമ്പാറ സിൻസിയർ സ്റ്റേഡിയത്തിൽ വോളി ബോളും മുട്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വടംവലി മത്സരവും നടക്കും. തുടർന്ന് മുട്ടത്ത് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ നിർവഹിക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button