San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണു​നീ​ർ വി​ത​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ: ആ​റ് വ​ർ​ഷ​ത്തി​നി​ടെ കൃ​ഷി​നാ​ശം നേ​രി​ട്ട് 324 ക​ർ​ഷ​ക​ർ



കട്ടപ്പന: ഇ​ടു​ക്കി​യി​ൽ കൃ​ഷി ഭൂ​മി​ക​ളി​ൽ ക​ണ്ണീ​ർ വി​ത​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ. ജി​ല്ല​യി​ൽ ഹൈ​റേ​ഞ്ചി​ലേ​യും ലോ ​റേ​ഞ്ചി​ലേ​യും കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ നാ​ശം വി​ത​ക്കു​ന്ന​ത്. സം​സ്ഥാ​ന വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി നാ​ശം നേ​രി​ട്ട​ത് 324 പേ​ർ​ക്കാ​ണ്. ഇ​തോ​ടൊ​പ്പം ആ​ക്ര​മ​ണ​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ൽ പാ​രി​സ്ഥി​തി​ക വ്യ​തി​യാ​ന​മ​ട​ക്ക​മു​ള​ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തോ​ടൊ​പ്പ​മാ​ണ് കാ​ട്ടു​പ​ന്നി​യ​ട​ക്ക​മു​ള​ള വ​ന്യ ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങി ന​ട​ത്തു​ന്ന വി​ള​യാ​ട്ടം. ല​ക്ഷ്യം കാ​ണാ​തെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്ന മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. മ​റ​യൂ​രി​ലെ ക​രി​മു​ട്ടി​യി​ലും കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്ക​ട​വ് ഭാ​ഗ​ത്തു​മാ​ണ് ഏ​റെ പ്ര​ശ്നം.​ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക പ​ഞ്ചാ​യ​ത്താ​യ കൊ​ന്ന​ത്ത​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ണ്ട്. ക​പ്പ, വാ​ഴ, ഏ​ലം തു​ട​ങ്ങി​യ വി​ള​ക​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന​ത്. മേ​രി​കു​ളം മേ​ഖ​ല​യി​ലും നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പൈ​നാ​വ്, ചെ​റു​തോ​ണി, കു​ള​മാ​വ് മേ​ഖ​ല​ക​ളി​ലും തൊ​ടു​പു​ഴ, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളു​ടെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം കൂ​ടു​ത​ലാ​ണ്. കാ​ടു​മൂ​ടി കി​ട​ക്കു​ന്ന സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ൾ പ​ക​ൽ​സ​മ​യ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ന് പു​റ​മേ കാ​ൽ​ന​ട​യാ​ത്രി​ക​രു​ടേ​യും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രു​ടേ​യും ജീ​വ​നും ഇ​വ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. പാ​ഞ്ഞെ​ത്തി ആ​ളു​ക​ളെ കു​ത്തി​വീ​ഴ്ത്തി​യും രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​റു​കെ ചാ​ടി​യു​മാ​ണ് ഇ​വ ഭീ​തി വി​ത​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ രേ​ഖ. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​കു​ന്ന​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് സ​ർ​ക്കാ​ർ അ​ധി​കാ​രം ന​ൽ​കി​യി​രു​ന്നു. ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ത​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നൊ​പ്പം കൃ​ഷി​നാ​ശം സം​ഭ​വി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി വ​നം​വ​കു​പ്പി​ന്റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി​യും അ​പേ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളൊ​ന്നും ല​ക്ഷ്യം കാ​ണു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button