കട്ടപ്പന പള്ളിക്കവലയിൽ ഫുട്പാത്തിലെ തകർന്ന സ്ലാബ് മാറ്റി സ്ഥാപിച്ചു


കട്ടപ്പന പള്ളിക്കവലയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഫുട്പാത്തിലെ സ്ലാബ് ആണ് തകർന്നിരുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഫുട്പാത്തിലെ സ്ലാബുകൾ കാലപ്പഴക്കത്താൽ നശിക്കുന്ന അവസ്ഥയാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് സ്ലാബുകൾ തകരുന്നത്. ഇടുക്കി ലൈവ് വാർത്തയെ തുടർന്ന് മുൻപ് തകർന്ന സ്ലാബുകൾ പള്ളിക്കവലയിൽ PWD മാറ്റിയിട്ടിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും സ്ലാബ് തകർന്നിരിക്കുന്നത്.
ലോറി കയറിയതുമൂലമാണ് സ്ലാബ് തകർന്നത്.
സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ , ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ,ദീപ്തി നേഴ്സറി സ്കൂൾ , സെൻറ് ജോൺസ് നേഴ്സിങ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും
സെൻറ് ജോൺസ് ആശുപത്രിയിലേക്കും ഉൾപ്പെടെ
ആയിരക്കണക്കിന് വിദ്യാർഥികളും മറ്റ് കാൽനടയാത്രക്കരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
സ്ലാബുകൾ തകർന്ന വാർത്ത ഇടുക്കി ലൈവിലൂടെ ശ്രദ്ധയിൽ പെട്ടതോടെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, വാർഡ് കൗൺസിലർ സോണിയ ജെയ്ബി എന്നിവർ PWD AE യെ വിവരം അറിയിച്ചിരുന്നു.
തുടർന്ന് 4.30 തോടെ തകർന്ന 4 സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു.