Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാ സംഗമം “എംപി അവാർഡ്സ് 2024” നായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു


ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി എംപി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലത്തിൽപ്പെട്ട UG, PG കോഴ്സുകളിൽ യഥാക്രമം 1, 2, 3 റാങ്ക്കൾ കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് “MP AWARDS 2024” നടത്തുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു . പ്രതിഭകളുടെ വിവരശേഖരണാർത്ഥം ഇന്ന് 03.01.2024 മുതൽ 08.01.2024 തീയതി വരെ താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയോ, QR കോഡ് ഉപയോഗപ്പെടുത്തിയോ ബന്ധപ്പെട്ട വിവരങ്ങൾ രെജിസ്റ്റർ ചെയ്യാവുന്നതാണ് .
അനുബന്ധ രേഖകളും ഫോമിനൊപ്പം ചേർക്കണം .
https://surveyheart.com/form/659454792accf90870ea1682
എം.പി. ഓഫീസ്,
തൊടുപുഴ. 04862 222266, 04862236266