കുട്ടികർഷകർക്കൊപ്പം കേരളം : സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ


കുട്ടികർഷകർക്കൊപ്പം കേരളത്തിന്റെ മനസ് ചേർന്ന്നിന്ന കാഴ്ചയായിരുന്നു തൊടുപുഴ വെള്ളിയാമറ്റത്ത്.
പശുക്കൾ മരണപ്പെട്ട സംഭവത്തിൽ വിഷമിച്ചുനിന്ന പതിനെട്ടും പതിനാലും വയസുള്ള കുട്ടികർഷകരുടെ വീട്ടിലേക്ക് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും ആശ്വാസം പകരാൻ രാവിലെ തന്നെ എത്തി . കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റെ് ബോർഡിൽ നിന്നും ഇന്ഷ്യുറന്സ് പരിരക്ഷയോടെ ഒരാഴ്ചയ്ക്കുള്ളിൽ കുട്ടികർഷകർക്ക് നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. കൂടാതെ മിൽമ മുഖേനെ ഇൻഷുറൻസുള്ള മൂന്ന് പശുക്കളെ ലഭ്യമാക്കും. കൂടാതെ അടിയന്തര സഹായമായി 45000 രൂപയും മിൽമ നൽകും . ഒരു മാസത്തേയ്ക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നല്കും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികൾ വഴി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികർഷകർക്ക് ശാസ്തീയ പശുവളർത്തലിൽ പരിശീലനവും നല്കും.