നെടുങ്കണ്ടത്തെ മരം മുറി വിവാദം അനാവശ്യമെന്ന് സി.പി.ഐ നേതാവ്
നെടുങ്കണ്ടം: റോഡ് നിര്‍മാണത്തിന് പിന്നിലെ മരം മുറി വിവാദം അനാവശ്യമെന്ന് സി.പി.ഐ നേതാവ്.വയനാട്ടിലെ മരം മുറി വിവാദത്തിന് പിന്നാലെ റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടുക്കിയിലും ഉയര്‍ന്ന മരം മുറി വിവാദത്തില്‍ പ്രതിഷേധവുമായിട്ടാണ് സി.പി.ഐ നേതാവ് രംഗത്തെത്തിയത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ ശാന്തന്‍പാറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കെ.ടി. വര്‍ഗീസാണ് തന്റെ ആന്റോ തോമസ് സേനാപതി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഉടുമ്പന്‍ചോല മണ്ഡലത്തിലെ മുഖഛായ മാറുന്ന തരത്തിലുള്ള വന്‍ പദ്ധതിയായ ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് നിര്‍മാണം ഹൈടെക് നിലവാരത്തില്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മരങ്ങള്‍ മുറിച്ചു മാറ്റപെടണം. നിലവില്‍ മുറിച്ച മരങ്ങള്‍ പാഴ് മരങ്ങള്‍ ആണ്. ഇത് മുറിച്ചിടത്ത് തന്നെ കിടപ്പുണ്ട്. പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ സംരക്ഷിത പട്ടികയിലുള്ള ചില മരങ്ങള്‍ കൂടി മുറിക്കണം. ഇതിന് അനുമതി ലഭിച്ചെങ്കിലും വനം വകുപ്പ് തടസം നില്‍ക്കുകയാണെന്നും നേതാവ് മംഗളത്തിനോട് പറഞ്ഞു. അനാവശ്യ വിവാദം സൃഷ്ടിച്ച് 156 കോടിയുടെ പദ്ധതി ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് രാഷ്ര്ടീയ കേന്ദ്രങ്ങളില്‍ നിന്നും ഒരു പ്രതികരണം വരുന്നത് ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ കാലങ്ങളില്‍ സി.പി.ഐക്ക് ലഭിച്ചിരുന്ന വനം വകുപ്പ് ഇത്തവണ എന്‍.സി.പി ക്കാണ് ലഭിച്ചിരിക്കുന്നത്.വര്‍ഗീസിന്റെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ വന്നിട്ടും ജില്ലാ സംസ്ഥാന നേതൃത്വം ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍
തെളിയുന്നത് ഉദ്യോഗസ്ഥ ഒത്താശയോടെ കടത്തിയെന്ന മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെയും ഇദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ഹൈറേഞ്ചിലെ മിക്ക വികസന പ്രവര്‍ത്തനങ്ങളെയും പ്രത്യേകിച്ച് റോഡ് നിര്‍മാണങ്ങളെ വനം വകുപ്പ് തടയുമ്പോള്‍ നിശബ്ദത പാലിച്ച പാര്‍ട്ടിയാണ് സി.പി.ഐ. നിലവിലെ സാഹചര്യത്തില്‍ സിപിഐ യില്‍ നിന്നും ഉയരുന്ന പ്രതിഷേധം വലിയ ചര്‍ച്ചക്ക് വഴി വച്ചേക്കാം. അതേസമയം വികസനത്തിന്റെ പേരില്‍ നടത്തിയ കൊള്ള സംരക്ഷിക്കാന്‍ ഭരണകക്ഷികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവിലാണ് അനധികൃത മരം മുറി നടന്നത്. ഉടുമ്പന്‍ചോല വനംവകുപ്പ് സെക്ഷന്റെ കീഴില്‍ നിന്നും 18 മരങ്ങളും ശാന്തന്‍പാറ സെക്ഷന്റെ കീഴില്‍ നിന്നും 32 മരങ്ങളും അനുമതിയില്ലാതെ മുറിച്ചെന്ന വിഷയമാണ് വിവാദമായിരിക്കുന്നത്. അനുമതിയില്ലാതെ മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വെട്ടിമാറ്റിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ്ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് ശാന്തന്‍പാറ സെക്ഷന്‍ അസി. എഞ്ചിനീയര്‍, അടിമാലി സ്വദേശിയായ കരാറുകാരന്‍ എന്നിവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കേസില്‍ കരാറുകാരന്‍ ഒഴികെ മറ്റുള്ളവരുടെ മൊഴിയും വനം വകുപ്പ് എടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് ഉടുമ്പന്‍ചോല പോലീസ് സേ്റ്റഷനിലും പരാതി നല്‍കി. റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുന്ന പത്ത് മരങ്ങള്‍ മുറിക്കാന്‍ ആണ് അനുമതി നല്‍കിയത് എന്നാല്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കരുവീട്ടി, വേങ്ങ, വെള്ളിലാവ്, ഞാവല്‍, ചന്ദന വയമ്പ്, ചേല, കുളമാവ് തുടങ്ങിയ 50ല്‍ അധികം മരങ്ങളാണ് കരാറുകാരന്‍ മുറിച്ചത് ഇതില്‍ റോഡ് വശത്ത് നിന്ന പത്ത് മരങ്ങള്‍ മുറിച്ചിട്ടത് ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ വന്‍ തുകക്ക് മറിച് വിറ്റതായാണ് അറിയാന്‍ കഴിയുന്നത്.