Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോറിക്ഷയുടെ പാടുതയും സീറ്റും കുത്തിക്കീറിയതായി പരാതി

കട്ടപ്പനയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോറിക്ഷയുടെ പാടുതയും സീറ്റും കുത്തിക്കീറിയതായി പരാതി. ശനിയാഴ്ച ശനിയാഴ്ച ഓട്ടം കഴിഞ്ഞ് വീട്ടിൽ ഇട്ട വാഹനം രാവിലെ എടുക്കാൻ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വാഹന ഉടമ പേഴുംകവല കൊച്ചു കൂടിയിൽ സുധാകരൻറെ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
സുധാകരൻ തൻ്റെ
ഉപജീവനത്തിനായി വാങ്ങിയ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ പടുതയും സീറ്റും കട്ടർ ഉപയോഗിച്ച് കീറിയ നിലയിലാണ്. ഒരു മാസത്തിനിടെ സമാന രീതിയിൽ രണ്ട് തവണ ഈ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
വർഷങ്ങളായി ഡ്രൈവറായി കട്ടപ്പനയിൽ ജോലി ചെയ്ത് വന്നിരുന്ന സുധാകരന് നേരേ നടക്കുന്ന ഈ ദ്രോഹം ഒരു കാരണവശാലും അംഗീകരിക്കാനാവുന്ന
തല്ല . കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനേത്തുടർന്ന് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.













































































