വെള്ളച്ചാലും കല്ലുകളും രണ്ടു കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു
നെടുങ്കണ്ടം: വെള്ളച്ചാലും കല്ലുകളും രണ്ടു കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞമാസം എട്ടിന്, മലയിടിഞ്ഞ് അപകടത്തിലായ ചെമ്മണ്ണാര്‍ പ്രതാപംമെട്ടിലെ അടര്‍ന്ന് വീണ പാറയുടെ ബാക്കി ഭാഗം കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം നീക്കിയിരുന്നു. ഇതോടെ രൂപപ്പെട്ട വെള്ളച്ചാലും പൊട്ടിച്ചു മാറ്റിയ കല്ലുകളുമാണ് പ്രദേശത്തെ രണ്ടു കുടുംമ്പങ്ങളുടെ ജീവിതം നരഗതുല്യമാക്കിയത്. പുരയിടത്തില്‍ കുമിഞ്ഞു കൂടി കിടക്കുന്ന കല്ല് നീക്കം ചെയ്യാന്‍ നടപടിയില്ലാത്തതുമാണ് വിനയായത്. പാലത്താനത്ത് തോമസ് ഇമ്മനുവേല്‍, കുന്നത്തുംപാറയില്‍ മാത്തുക്കുട്ടി മാത്യു എന്നിവരുടെ വീടും
കാലിതൊഴുത്തും കൃഷിയും തകര്‍ത്താണ് പൊട്ടിച്ച മുഴുവന്‍ കല്ലുകളും കുമിഞ്ഞുകൂടിയും ചിന്നി ചിതറിയും കിടക്കുന്നത്. ഏലം, കുരുമുളക്, കൊക്കോ, കാപ്പി, വാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്. കല്ലുകള്‍ നീക്കം ചെയ്യാത്തതിനാല്‍ ഇവരുടെ മൂന്ന് ഏക്കറോളം സ്ഥലത്ത് പുതുതായി കൃഷി ചെയ്യാനും കഴിയുന്നില്ല. പാറ പൊട്ടിച്ചു നീക്കിയപ്പോള്‍ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് പതിച്ച കല്ലുകള്‍ വീണു പാലത്താനത്ത് തോമസ് ഇമ്മനുവേലിന്റെ വീടിന്റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. മാത്തുക്കുട്ടിയുടെ രണ്ടര ഏക്കറോളം
വസ്തുവും കൃഷി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. പാറപൊട്ടിച്ചു മാറ്റിയപ്പോള്‍ പുതുയതായി രൂപപ്പെട്ട വെള്ളച്ചാല്‍ മാത്തുകുട്ടിയുടെ കൃഷി ഭൂമി രണ്ടായി പിളര്‍ത്തി വീടിനും തൊഴുത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ ഈ ചാലിലൂടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. 20 ഓളം വീട്ടുകര്‍ ഉപയോഗിച്ചിരുന്ന ജല സംഭരണി പാറക്കല്ലുകള്‍ വീണ് തകര്‍ന്നു പോയി. എകദേശം 300 അടി ഉയരത്തില്‍ നിന്നു വീണ കല്ലുകളാണ് ഇവരുടെ രണ്ടുപേരുടെയും പുരയിടത്തില്‍ കുന്നുകൂടി കിടക്കുന്നത്. കൃഷിയോഗ്യമായ സ്ഥലത്താണ് കല്ല് കിടക്കുന്നത്. കല്ല് നീക്കം ചെയ്യാന്‍ വാഹനം എത്തിക്കുവാന്‍ പാതയില്ലാത്തതും, പ്രശ്ന പരിഹാരത്തിനു തടസമാവുന്നുണ്ട്.
ഭയം മൂലം ബന്നിയും കുടുംബവും അയല്‍ വീടുകളിലാണ്
അന്തിയുറങ്ങുന്നത്.