ഹോളി ക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ രക്തദാനം സംഘടിപ്പിച്ചു
ഡിസംബർ 25 മൂതൽ വണ്ടൻമേട്ടിൽ നടന്നു വന്നിരുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു എൻ എസ് എസ് വോളണ്ടിയർമാരുടെ രക്തദാനം. കട്ടപ്പന സെന്റ്.ജോൺസ് ആശുപത്രിയിൽ നടന്ന പരുപാടിയിൽ ഡോ. അനിൽ പ്രദീപ് രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു നൽകി.
വളരെ വിപുലമായ പരുപാടികളായിരുന്നു ഈ വർഷത്തെ സപ്തദിന ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്..
വനം വകുപ്പിന്റെ സഹകരണത്തോടു കൂടി നടത്തിയ പരിസ്ഥിതി പഠന യാത്ര,വണ്ടൻമേട് ആയൂർവേദ ആശുപത്രി പരിസരം വൃത്തിയാക്കി , ആശുപത്രി പരിസരത്തായി സ്നേഹാരാമം പദ്ദതി , വണ്ടൻമേട് സെന്റ്. ആന്റണീസ് , MES സ്കൂളുകളിലായി പച്ചക്കറിത്തോട്ടവും പൂന്തോട്ട നിർമ്മാണവും , ഫയർ ആന്റ് റെസ്കു ടീമിന്റെയും കേരളാ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ , യോഗാ പരിശീലനം ,വിവിധങ്ങളായ കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു.
സപ്തദിന ക്യാമ്പിന് പ്രോഗ്രാം ഓഫീസർമാരായ കിരൺ സി.കെ. ചിഞ്ചു സുരേഷ് , സ്റ്റുഡൻസ് കോർഡിനേറ്റേർസ് എന്നിവർ നേതൃത്വം നൽകി.