കട്ടപ്പനയിൽ നടന്ന വടം വലി മത്സരത്തിൽ രാജക്കന്മാർ യുവ അടിമാലി
കട്ടപ്പനയിൽ നടന്ന വടം വലി മത്സരത്തിൽ രാജക്കന്മാർ യുവ അടിമാലി.
ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷന്റെ
10-മത് അഖില കേരള വടംവലി മത്സരം
കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നടന്നു.
ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ട് 50 വർഷം പിന്നിടുകയാണ്. മോട്ടോർ തൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചു വരുന്ന HM TA സാമൂഹ്യ സാംസ്കാരിക രംഗങ്ങൾക്കൊപ്പം കലാകായിക മത്സരങ്ങളും സംഘടിപ്പിച്ച് വരികയാണ്.
ഇതിൻ്റെ ഭാഗമായാണ് കട്ടപ്പനയിൽ എട്ടാമത് വട്ടംവലി മത്സരം സംഘടിപ്പിക്കുന്നത്.
മത്സരം മലനാട് SNDP യൂണിയൻ പ്രസിഡന്റും HMTA വൈസ് പ്രസിഡന്റുമായ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.
സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ
ഹരീഷ് വിജയനേയും, മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ നേടീയ സണ്ണി വളവനോലിയേയും
ഡീൻ കുര്യാക്കോസ് MP ആദരിച്ചു.
ഒന്നാം സമ്മാനമായി
കേജീസ് ജ്വല്ലറി നൽകുന്ന 35008 രൂപയും PK സുധാകരൻ എവർറോളിംഗ് ട്രോഫിയും യുവാ അടിമാലി സ്വന്തമാക്കി.
രണ്ടാം സമ്മാനമായ
ഗായത്രി സിൽക്സ് നൽകുന്ന 25008 രൂപയും P.സെൽവരാജ് എവർ റോളിംഗ് ട്രോഫിയും ന്യൂ സെവൻ വെള്ളിലാംങ്കണ്ടത്തിനാണ്.
മൂന്നാം സമ്മാനമായി
KJ ഗ്രാനെറ്റ് നൽകുന്ന
15008 രൂപയും
ജഗ്ഗി ജോസഫ് പടിക്കര മെമ്മോറിയൽഎവർ റോളിംഗ് ട്രോഫിയും
നാലാം സമ്മാനമായി
ജലധാര കോർപ്പറേഷൻ നൽകുന്ന 10008 രൂപയും പത്മനാഭൻ പാണൻ വിളയിൽ എവർറോളിംഗ് ട്രോഫിയും സെവൻസ് ആമയാറിനും , നവോദയ പാലാറിനും ലഭിച്ചു.
5 മുതൽ 8 വരെയുള്ള വിജയികൾക്ക് 6008 രൂപയും 9 മുതൽ 16 വരെയുള്ള വിജയികൾക്ക് 4008 രൂപയുമാണ് നൽകിയത്.
കേരളത്തിലെ പ്രമുഖ 30 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
HMTA പ്രസിഡന്റ് PK
ഗോപി അദ്ധ്യക്ഷത വഹിച്ചു.
CPI കട്ടപ്പന മണ്ഡലം സെക്രട്ടറി VR ശശി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, ശ്രീനഗരി രാജൻ, MC ബിജു, സിജോ എവറസ്റ്റ് , അശോക ER,
HMTA സെക്രട്ടറി M.K. ബാലചന്ദ്രൻ ,ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ സംസാരിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രാത്രി വൈകിയും 100 കണക്കിന് ആളുകളാണ് മത്സരം കാണാൻ ആദ്യാവസാനം വരെ ഉണ്ടായിരുന്നത്.