Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു
വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് ഡിസംബർ മുതൽ ജനുവരി 1 വരെ ക്യാമ്പ് നടക്കുന്നത്.
മാലിന്യമുക്ത നവകേരളം പദ്ധതിയായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ ആശായം.
ലഹരി വിരുദ്ധ പ്രചാരണ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
സ്നോഹാരാമം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്തമായ പ്രദേശം പൂന്തോട്ടമായി മാറ്റി.
മാലിന്യമുക്ത നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി തെരുവുനാടകാവതരണം, ഫ്ലാഷ് മോബ് തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
ക്യാബിന്റ് സമാപന ഉദ്ഘാടനം പിറ്റിഎ പ്രസിഡന്റ് സിജു ചാക്കുംമൂട്ടിൽ നിർവ്വഹിച്ചു.
വെള്ളയാംകുടി സെന്റ് ജൊറോസ് സ്കൂൾ അസി: മാനേജർ ഫാദർ ജോസഫ് ഉമ്മിക്കുന്നേൽ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ മാണി കെ.സി, മിനിമോൾ ഫ്രാൻസീസ്, ജിന്റു ജോർജ് , ജോജോ ജെമോളോ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.