Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജിതേഷ്ജിയ്ക്ക്
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന്റെ
ഇന്റർനാഷണൽ ബ്രാൻഡ് അമ്പാസഡർ
പദവി




മറയൂർ : ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള
കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘ഗോൾഡൻ വില്ലേജ്’ പുരസ്കാരം ലഭിച്ച
*കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന്റെ* പ്രഥമ
ഇന്റർനാഷണൽ
*ബ്രാൻഡ് അമ്പാസഡറായി*
അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗചിത്രകാരൻ
ജിതേഷ്ജിയെ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി യോഗം ചേർന്ന് ഐകകണ്ഠേന തെരഞ്ഞെടുത്തു. ‘വരയരങ്ങിലൂടെയും’ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും ‘കാന്തല്ലൂർ ഗ്രാമദേശപ്പെരുമ’ അന്താരാഷ്ട്രതലത്തിൽ എത്തിക്കുവാൻ ഒരു വ്യാഴവട്ടക്കാലത്തിലേറെ യായി നിരന്തരപരിശ്രമം നടത്തികൊണ്ടിരിക്കുന്ന വിഖ്യാത പെർഫോമിംഗ്‌ ചിത്രകാരൻ എന്ന നിലയിലാണ് ജിതേഷ്ജിയെ കാന്തല്ലൂരിന്റെ പ്രഥമ ഇന്റർനാഷണൽ ‘ബ്രാൻഡ് അമ്പാസഡറായി’ നിയോഗിക്കുവാൻ ഗ്രാമപഞ്ചായത്ത് കമ്മറ്റി ഡിസംബർ 30 ആം തീയതി യോഗം ചേർന്ന് 17 (1) യോഗതീരുമാനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . 2021 ഡിസംബർ 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികദിനം കൂടിയായിരുന്നു ഡിസംബർ 30. ഡിസംബർ 30 ന് അൻപതാം പിറന്നാൾ ആഘോഷിക്കുവാൻ പത്തനംതിട്ടയിൽ നിന്ന് കേരള -തമിഴ്നാട് അതിർത്തി ഗ്രാമമായ കാന്തല്ലൂരിലെ അശോകവനത്തിൽ എത്തിയ ജിതേഷ്ജിയ്ക്ക് കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി. മോഹൻദാസ് നേരിട്ടെത്തി ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനം ഔദ്യോഗികമായി
രേഖാമൂലം കൈമാറി.
‘കേരളത്തിന്റെ കാർഷികഹബ് ‘ എന്ന വിശേഷിപ്പിക്കപ്പെടുന്ന
കാന്തല്ലൂർ ഗ്രാമത്തിന്റെ പ്രഥമ ‘ബ്രാൻഡ് അമ്പാസഡർ’ പദവി നേടിയ ജിതേഷ്ജി ഇൻസ്റ്റഗ്രാമിൽ ഇരുപത് മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളി എന്ന നിലയിലും ലോകസഞ്ചാരിയായ സചിത്രപ്രഭാഷകനെന്ന നിലയിലും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ലോകശ്രദ്ധനേടിയ വ്യക്തിയാണ്. പി എസ് സി മത്സരപരീക്ഷകളിൽ ഇദ്ദേഹത്തെപ്പറ്റി എഴുതാൻ നിരവധി തവണ ചോദിച്ചിട്ടുമുണ്ട്.
‘മണ്ണുമര്യാദ’, ‘ജലസാക്ഷരത’, ‘ആരണ്യസംരക്ഷണം ‘ എന്നീ ദർശനങ്ങളിലൂന്നിയ പാരിസ്ഥിതിക തത്വചിന്തപ്രചരിപ്പിക്കുന്ന എക്കോ – ഫിലോസഫറും ഗ്രന്ഥകാരനുമാണ്. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കരയാണ് ജന്മദേശം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!