മേരികുളം 6 ഏക്കർ ചെന്നിനായിക്കൻ കുടിയിൽ ആദിവാസി കുടുംബത്തിൻ്റെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി
കിണറ്റുകര കുഞ്ഞുരാമൻ്റെ പാട്ടത്തിന് നൽകിയ കൃഷിസ്ഥലമാണ് നശിപ്പിച്ചെതായ് പരാതി ഉയർന്നിരിക്കുന്നത് . ഇയാളുടെ 1.5 ഏക്കർ ഭൂമിയിൽ 2009 ലാണ് സ്വകാര്യ വ്യക്‌തിക്ക് പാട്ടത്തിന് നൽകിയിരുന്നത്. 12 വർഷം പാട്ടമായ് ഉപയോഗിക്കാനാണ് ധരണയെങ്കിലും 22 വർഷമാക്കിയാണ് എഴുതിയത്. എന്നാൽ പിന്നീട് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ കുഞ്ഞുരാമാൾ കേസുമായി മുന്നോട്ടുപോകുകയും ഒടുവിൽ സബ് കലക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാട്ടക്കാരനോട് ഒഴിവായിത്തരാൻ നിർദേശിച്ചിരുന്നെന്നും കുഞ്ഞുരാമൻ പറയുന്നു. എന്നാൽ പാട്ടത്തിന് എടുത്ത വ്യക്‌തി കൃഷി യിടത്തിൽ ഉണ്ടായിരുന്ന ആദായമെല്ലാം എടുത്തശേഷം 500 ഓളം ഏലവും 400 ഓളം കുരുമുളക് ചെടിയും വെട്ടിനശിപ്പിച്ചതായും കുഞ്ഞുരാമൻ പറയുന്നു..
കുടാതേ തെങ്ങും മറ്റു കൃഷികളും ഇയാശ കളനാശിനി തളിച്ച് നശിപ്പിച്ചതായും ഇതുമൂലം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞുരാമൻ പീരുമേട് ഡിവൈഎസ്‌പിക്ക് പരാതി നൽകി.