Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയിൽ വാഹന ലേലവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തമ്മിൽ വാക്ക് തർക്കം
കട്ടപ്പന നഗരസഭയിൽ വാഹന ലേലവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തമ്മിൽ വാക്ക് തർക്കം.
ലേല പരസ്യം കണ്ട് നാൽപ്പതോളം ആളുകളാണ് ലേലത്തിന് എത്തിയത്.
കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ടം ചെയ്ത ബോലി റോ വാഹനവും, ടിപ്പർ ലോറിയുമാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്.
വിവരം അറിഞ്ഞ് മൂവാറ്റുപുഴ, കോതമംഗലം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നാൽപ്പതോളം കച്ചവടക്കാരാണ് ലേലത്തിൽ പങ്കെടുത്തത്.
85000 രൂപായിൽ തുടങ്ങിയ ബോലിറോ വാഹന ലേലം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപാ ക്കാണ് ഉറപ്പിച്ചത്.
കട്ടപ്പന സ്വദേശി ജോഷിയാണ് ലേലം പിടിച്ചത്.
ലേലവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തമ്മിൽ തർക്കവും ഉണ്ടായി
ഒരു ലക്ഷത്താ ഇരുപത്തിഅയ്യായിരത്തിൽ ആരംഭിച്ച ടിപ്പർ ലോറി ലേലം 135 500 രൂപാക്ക്
മൂവാറ്റുപുഴ സ്വദേശി അബ്ദുൾ ജബ്ബാറാണ് പിടിച്ചത്.
ലേലം പിടിച്ച തുകയ്ക്ക് ഒപ്പം 18% GST യും അടച്ചാണ് ലേലം ഉറപ്പിച്ചത്.