San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭാര്യയെ പൂട്ടിയിട്ടു; ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കിയ 18കാരിക്ക് രക്ഷകനായി വീട്ടുടമ



വാടകവീടിനുള്ളിൽ പൂട്ടിയിട്ട് പതിനെട്ടുകാരിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി. മ്യാൻമർ സ്വദേശിനിയായ യുവതിയെയാണ് ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫയാസും കൂട്ടരും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്. വാടക വാങ്ങുന്നതിനായി വീടിന്റെ ഉടമ എത്തി വാതിൽ ചവിട്ടി അകത്തുകയറിയപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്.

ബംഗ്ലദേശിലെ കോക്സ് ബസാറിൽ വച്ചാണ് യുവതി മുഹമ്മദ് ഫയാസ് എന്നയാളെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഫയാസ് മേയിൽ ഇന്ത്യയിലേക്കു കൊണ്ടുവന്നെന്നും ഇവിടെയെത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം ഹൈദരാബാദിൽവച്ച് ഇരുവരും വിവാഹിതരായെന്നും യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ ഫയാസ് തന്റെ മൂന്നു സുഹൃത്തുക്കളെ വാടകവീട്ടിൽ താമസിക്കാനായി കൊണ്ടുവന്നു. ഫയാസ് വീടുപൂട്ടി പുറത്തിറങ്ങുകയും കൂട്ടുകാരെ ഒരോരുത്തരെയായി അകത്തേക്കു വിടുകയും ചെയ്തെന്നും അവർ തന്നെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അറിയിച്ചു.

വാടക വാങ്ങുന്നതിനായി ഒക്ടോബർ 23ന് വീട്ടുടമസ്ഥൻ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊളിച്ച് അകത്തു കയറിയ അയാൾ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചു. ഇന്നലെ ബന്ധുവുമായി എത്തി യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നാലു പേർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!