Idukki വാര്‍ത്തകള്‍
കലയുടെയും കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കട്ടപ്പന ഗവഃ സർവൻ്റ്സ് സൊസൈറ്റി ഹാളിൽ വയലാർ സ്മൃതി സംഘടിപ്പിക്കും

കലയുടെയും കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 27) വൈകിട്ട് 5 മണിക്ക് കട്ടപ്പന ഗവഃ സർവൻ്റ്സ് സൊസൈറ്റി ഹാളിൽ വയലാർ സ്മൃതി സംഘടിപ്പിക്കും.
ജിജി കെ ഫിലിപ്പ് വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, മോബിൻ മോഹൻ തുടങ്ങിയവർ പങ്കെടുക്കും. കട്ടപ്പന മ്യൂസിക് ക്ലബ് അംഗങ്ങൾ വയലാർ ഗാനങ്ങൾ ആലപിക്കും.




































































































































