
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അംഗീകാരമില്ലാതെയും യാതൊരു സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും
പ്രവർത്തിക്കുന്ന ആനച്ചാൽ വണ്ടർവാലി, സതേൺ സ്കൈസ് എയ്റോ ഡൈനാമിക്സ് ചിത്തിരപുരം എന്ന പേരിൽ നടത്തുന്ന ഹോട്ട് എയർ ബലൂൺ സവാരി എന്നിവയുടെ പ്രവർത്തനം നിരോധിച്ച് (ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 (m) പ്രകാരം) ജില്ല കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു