Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ BJP ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് സ്നേഹസന്ദേശയാത്ര ശ്രദ്ധേയമായി
BJP ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് സ്നേഹസന്ദേശയാത്ര ശ്രദ്ധേയമായി

സ്നേഹത്തിന്റെയും സമാധാനത്തിൻ്റെയും സഹോദര്യത്തിന്റെയും സന്തോഷത്തിൻ്റെയും ദിനമായ ക്രിസ്‌തുമസിന്റെ ഭാഗമായി കട്ടപ്പനയിൽ BJP ന്യൂനപക്ഷ മോർച്ച സ്നേഹസന്ദേശയാത്ര സംഘടിപ്പിച്ചത്.
വാദ്യമേളങ്ങളോടുകൂടി പഴയ ബസ്റ്റാൻഡിൽ നിന്നുമാരംഭിച്ച് സെൻട്രൽ ജംഗ്ഷനിൽ എത്തി അശോക കവല വഴി പുതിയബസ്റ്റാൻഡിൽ എത്തിച്ചേർന്ന് വാദ്യമേളങ്ങളോടുകൂടി കരോൾഗാനങ്ങളും ക്രിസ്‌തുമസിൻ്റെ സ്നേഹസന്ദേശവും നൽകി മധുരവും പങ്കിട്ടാണ് ആഘോഷപരിപാടികൾ സമാപിച്ചത്.
ന്യൂനപക്ഷമോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.സി.വർഗ്ഗീസും ന്യൂനപക്ഷമോർച്ച യുടെ കട്ടപ്പന മണ്‌ഡലത്തിൻ്റെ പ്രസിഡണ്ട് റ്റി.സി. ദേവസ്യയും, ബിജെപി കട്ടപ്പന മണ്ഡലത്തിൻ്റെ വൈസ്പ്രസിഡണ്ടും മുൻസിപ്പൽ കൗൺസി ലറുമായ തങ്കച്ചൻ പുരയിടവും ചേർന്നാണ് സ്നേഹസന്ദേശയാത്രക്ക് നേതൃത്വം നൽകിയത്.