പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ 55ആം മൈലിനു സമീപം നിർത്തിയിട്ടിരുന്ന ബസ്സിനു പുറകിൽ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് അപകടം.അപകടത്തിൽബസ്സിന്റെ പിറകുവശവും അയ്യപ്പഭക്തരുടെ വാഹനത്തിന്റെ മുൻവശവും തകർന്നു……


ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത് ഏലപ്പാറയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സ് 55 സമീപം നിർത്തിയിട്ട് ആളെ കയറ്റുന്നതിനിടയിൽ ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ബസ്സിന്റെ പുറകിൽ വന്ന ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും തന്നെ ഇല്ല,എന്നാൽ ബസ്സിന്റെ പുറകുവശത്തെ ഗ്ലാസ് അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ഫ്രണ്ട് വശത്തെ ഗ്ലാസും തകർന്നു..
പിന്നീട് പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു….