Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി


ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റേയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തിൽ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി.
കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല ഗവ. എൽ. പി. സ്കൂളിന്റെ പരിസരങ്ങൾ വൃത്തിയാക്കി , പൂന്തോട്ടം നിർമ്മിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ജെ. പി. എം. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. നിർവ്വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വാർഡ് മെമ്പർ ആനന്ദൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, മനു റ്റി. ഫ്രാൻസിസ്സ്, അനിറ്റ വിൽസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. ഇരുപതോളം വോളണ്ടിയേഴ്സ് സ്നേഹാരാമം പദ്ധതിയിൽ പങ്കെടുത്തു.