കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. സഹകരണ ആശുപത്രിക്ക് സമീപമുള്ള ഹരിത ഗാർഡൻസിലാണ് മോഷണം നടന്നത്


കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം.
സഹകരണ ആശുപത്രിക്ക് സമീപമുള്ള ഹരിത ഗാർഡൻസിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കട്ടപ്പന
പുതിയ ബസ് സ്റ്റാൻഡിന് സമീപം സഹകരണ ആശുപത്രിയുടെ മുൻപിലുള്ള ഹരിത ഗാർഡൻസിൽ മോഷണം നടന്നത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി കടയടച്ച് ഉടമ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് രാത്രി 11 മണിക്ക് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.
കടയുടെ വാതിൽ കുത്തി തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാവ് 60 ലൗ ബേർഡ്സ് പക്ഷികൾ അടങ്ങിയ കൂട് ഉൾപ്പെടെ അക്വേറിയത്തിലെ നിരവധി മത്സ്യങ്ങളെയും മറ്റു വസ്തുക്കളും മോഷ്ടിച്ചു.
350 രൂപാ വില വരുന്ന
25 അലങ്കാര മാൽസ്യങ്ങൾ,
60 ലൗ ബേഡ്സ് പക്ഷികൾ , പക്ഷി കൂട് തുടങ്ങി 25000 രൂപായുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് വാതിൽ കുത്തി തുറന്ന് മോഷണ ശ്രമം നടന്നിരുന്നു.
കട്ടപ്പന പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.