പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സത്രം – പുല്ല്മേട് പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള ( 45) യാണ് മരിച്ചത്.


രാവിലെ ഒൻപത് മണിയോടെ പുല്ലുമേടിനും സീതക്കുളത്തിനുമിടയിലാണ് സംഭവം.
കാനനപാതയില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്നാണ് വിവരം. രാജേഷ് പിള്ളയോടൊപ്പം മകനും തീര്‍ത്ഥാടക സംഘത്തില്‍ ഉണ്ടായിരുന്നു. സത്രം പിന്നിട്ടാല്‍ പുല്ലുമേട്ടില്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുക. ഇതിനിടെയാണ് തീര്‍ത്ഥാടകൻ മരിച്ചത്.
അധികൃതരെ വിവരമറിയിച്ചു ശേഷം മൃതദേഹം വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.