Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസ്: മന്ത്രി സഭയെ സ്വീകരിച്ചത് സുഗന്ധദ്രവ്യങ്ങള്‍ നല്‍കി

ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചത് സുഗന്ധദ്രവ്യങ്ങള്‍ നല്‍കി.
ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനത്തില്‍ ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്ന സദസില്‍ ഏലയ്ക്ക, കുരുമുളക് തുടങ്ങിയ വിവിധ സുഗന്ധദ്രവ്യങ്ങള്‍ അടങ്ങിയ ബോക്സും ഹാരവും കിരീടവും മന്ത്രിസഭയെ അണിയിച്ചു.
സുഗന്ധവ്യഞ്ജഞങ്ങള്‍ക്ക് പേരു കേട്ട ജില്ലയുടെ ജനഹിതം അറിയാന്‍ വന്ന ജനനായകന്മാരെ പൂര്‍ണ മനസോടെ നെഞ്ചിലേറ്റിയ അടയാളമായിരുന്നു സ്വീകരണം.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം എം മണി എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ജനനായകരെ സ്വീകരിച്ചു.