മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പഴകിയ മത്സ്യം വില്‍പന നടത്തുന്നു
കുമളി: മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ പഴകിയ മത്സ്യം വില്പന നടത്തുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. ലോക് ഡൗണ്‍ കാലയളവിലും, ന്യൂന മര്‍ദ്ദം രൂപപെട്ട് കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാതെയിരുന്ന സമയങ്ങളിലും ഹൈറേഞ്ചില്‍ മത്സ്യം സുലഭമായി ലഭിച്ചിരുന്നു. അതെ സമയം കടലിനോടടുത്തുള്ള ജില്ല കളില്‍ പോലും മത്സ്യം കിട്ടാനുമില്ലായിരുന്നു. പിന്നെങ്ങിനെ മലയോര മേഖലകളില്‍ മത്സ്യം എത്തി എന്നത് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നത്.
ഇപ്പോഴും മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ വന്‍ തോതില്‍ പഴകിയ മത്സ്യങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. മീന്‍ വളം ഉല്‍പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാക്ടറികളില്‍ നിന്നുമാണ് മത്സ്യമെത്തുന്നത്. പഴകിയ മത്സ്യം അതിര്‍ത്തിയിലെ മലയോര മേഖലകളില്‍ എത്തിച്ച് നല്‍കുന്ന സംഘമാണ് ഇതിനുപിന്നില്‍. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത് പഴകിയ മത്സ്യം വിറ്റഴിക്കുന്നതിന് സഹായമായി. ഉപയോക്താക്കള്‍ വാങ്ങുന്ന മത്സ്യങ്ങളില്‍ പുഴു ഉണ്ടായിരുന്ന സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ച് തുടങ്ങിയിട്ടുമുണ്ട്. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍
പറഞ്ഞു.