നാട്ടുവാര്‍ത്തകള്‍
അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കുന്നതായി പരാതി
പീരുമേട്: ടീച്ചര്‍ ട്രെനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കുന്നതായി പരാതി.കഴിഞ്ഞ രണ്ട് വര്‍ഷമായി താല്കാലികാധ്യാപകരായി ജോലി ചെയ്തുവരുന്ന ആറ് അധ്യാപകര്‍ക്കാണ് ഈ ദുരവസ്ഥ. കോവിഡിന്റെ വരവിന് ശേഷം 12 മാസമായി തുടര്‍ച്ചയായി ഓണ്‍ ലൈനില്‍ ഇവര്‍ ക്ളാസെടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 2020 മാര്‍ച്ചിനുശേഷം ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ 12 മാസത്തെ ശമ്പളം അധികൃതര്‍ മനഃപൂര്‍വം തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. എല്ലാവിഭാഗം ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുമ്പോള്‍ ദിവസവേതന ജീവനക്കാരെ തഴയുകയാണ്.
കുമളി, മൂന്നാര്‍ ടി.ടി.ഐയിലെ താല്‍ക്കാലിക അധ്യാപകര്‍ക്കും ഇതാണവസ്ഥ. എം.എല്‍.എയ്ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി നീതിക്കായി കാത്തിരിക്കുകയാണ് ഈ അധ്യാപകര്‍.