ആവേശവും ചൂടും നിറച്ച്
കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്;സൂര്യനാഥ് കെ ശിവറാം ചെയർപേഴ്സൺ

തിരഞ്ഞെടുപ്പ് ആവേശവും ചൂടും നിറച്ച്
കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ 2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി സൂര്യനാഥ് കെ ശിവറാം സ്കൂൾ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രക്രീയയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.യഥാർത്ഥ പ്രക്രീയയയുടേതിനു സമാനമായി ക്ലാസ്സുകളെ പോളിങ് ബൂത്തുകളായി തിരിച്ചു. ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന്
രാവിലെ പത്തു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.ക്ലാസ്സ് ടീച്ചർമാർ പ്രിസൈഡിംഗ് ഓഫീസർമാരായി. പ്രത്യേകം തയാറാക്കിയ ബാലറ്റ് പേപ്പറുകളിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി. വോട്ടു ചെയ്തവർ വിരലിൽ മഷി പുരട്ടിയാണ് ബൂത്ത് വിട്ടത്. വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വരണാധികാരിയുടെ നേതൃത്വത്തിൽ വോട്ടുകൾ എണ്ണി വിജയികളെ പ്രഖ്യാപിച്ചു. പിന്നീട് ഉച്ച തിരിഞ്ഞു ആദ്യ സ്കൂൾ പാർലമെന്റ് യോഗം ചേർന്നു. തുടർന്ന് നടന്ന സ്കൂൾ ആസംബ്ലിയിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു.വൈസ് ചെയർപേഴ്സൺ- അഭിനയ പ്രസാദ്
സെക്രട്ടറി – അമൻ ഖാലിദ്
ജോയിന്റ് സെക്രട്ടറി- അഡോണൽ ബിൻസൺ