റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗൺ ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഡിസംബർ 3 ന് കട്ടപ്പന CSI ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ ശ്രീമതി ഷീബാ ജോർജ് IAS ഉദ്ഘാടനം ചെയ്തു. . റോട്ടറി ക്ലബ് പ്രസിഡൻറ് അഭിലാഷ് എ.എസ് അധ്യക്ഷത വഹിച്ചു.
PDG അഡ്വ: ബേബി ജോസഫ്
ക്ലബ് സെക്രട്ടറി മനോജ് അഗസ്റ്റിൻ , കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പന ജീവജ്യോതി, മുനിസിപ്പൽ ഫെഡറേഷൻ അംഗങ്ങൾ, ഭിന്നശ്ശേഷി വെൽഫെയർ ഫെഡറേഷൻ അംഗങ്ങൾ എന്നിവരും സ്നേഹ സദൻ വള്ളക്കടവ്, അസീസി സ്പെഷ്യൽ സ്കൂൾ വെള്ളയാംകുടി എന്നിവടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും റോട്ടറി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. എ. മാത്യു, ഡിസ്ട്രിക് കോഡിനേറ്റർ രാജേഷ് N N, ഷിബി ഫിലിപ്പ് ,വിനീഷ് കുമാർ, സുബിൻ ബേബി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.