6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; ബാങ്കോക്കിലേക്കുള്ള വിമാനം ഡൽഹിയിൽ ഇറക്കി



വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹിയില്‍ ഇറക്കിയത്.

ലുഫ്താൻസ(LH772) വിമാനമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ (IGIA) ഏവിയേഷൻ സെക്യൂരിറ്റി എഎൻഐയോട് പറഞ്ഞു.

വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാൽ പാക് അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. അപമര്യാദയായി പെരുമാറിയ യാത്രക്കാരെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!