നിർധനരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെയും ഹൈജിൻ കിറ്റുകളുടെയും ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
വോസാർഡ് നടപ്പിലാക്കുന്ന സ്ത്രീ ശക്തീകരണ ശിശുക്ഷേമ ഗ്രാമീണ വികസന പദ്ധതിയുടെ ഭാഗമായ കാഞ്ചിയർ പഞ്ചായത്തിലെ 5,6,7വാർഡുകളിലും കട്ടപ്പന നഗരസഭയിലെ 31ആം വാർഡിലും വരുന്ന നിർധനരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെയും ഹൈജിൻ കിറ്റുകളുടെയും ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. 5ലക്ഷം രൂപ വില വരുന്ന 230 ഭക്ഷ്യ ധാന്യ കിറ്റുകളും 300 ലിറ്റർ സാനിറ്റൈസറും 2500 N95 മാസ്കുകളുമാണ് വിതരണം ചെയ്തത്.ഭക്ഷ്യ ധാന്യ കിറ്റുകളും ഹൈജിൻ കിറ്റുകളും പദ്ധതി പ്രദേശത്തെ ക്ലസ്റ്റർ പ്രതിനിധികളായ ജോളി ടോമി, ബിന്ദു സിബിച്ചൻ, നിഷ അജേഷ്, ഷൈനി തങ്കച്ചൻ എന്നിവർ ഏറ്റുവാങ്ങി.
കാഞ്ചിയാർ പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ ജോബിൻസ് ജോസഫ്, അസിസ്റ്റന്റ് കോർഡിനേറ്റർ അലന റോസ് അനിൽ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഷിനോജ് ജോസ്, കൗൺസിലർ അനു സിജോ, ആനിമേറ്റർ മാരായ റെയ്സൺ റോയ്, ശാലിനി ജോസഫ്, നീതു ജോസഫ്, ടോംസി മാണി എന്നിവർ നേതൃത്വം നൽകി.