അഞ്ചു രൂപാ നോട്ടുകൾ കച്ചവടക്കാരും ബാങ്കുകളും സ്വീകരിക്കുന്നില്ലായെന്ന് പരാതി.
കുമളി: അഞ്ചു രൂപാ നോട്ടുകൾ കച്ചവടക്കാരും ബാങ്കുകളും സ്വീകരിക്കുന്നില്ലായെന്ന് പരാതി. അതെ സമയം കീറിയ നോട്ടു കളാണെങ്കിൽ മാറ്റി തരുമെന്നും അഞ്ചു രൂപയുടെ നോട്ടുകൾ അ ക്കൗണ്ടിൽ നിക്ഷേ പി ക്കുന്നതിനാണ് ബാങ്കുകൾ നിർദ്ദേ ശിക്കുന്നതെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. ചെറു കിട കച്ചവടക്കാരിൽ നിന്നും മൊത്ത കച്ചവടക്കാരും അഞ്ചു രൂപാ നോട്ടുകൾ സ്വീകരിക്കുന്നില്ല. അഞ്ചു രൂപാ നോട്ടുകൾക്ക് പകരമായി പത്തു രൂപയുടെയും അൻപത് രൂപയുടെയും നോട്ടുകൾ വാങ്ങാൻ ബാങ്കിലെ ത്തിയ കച്ചവടക്കാരനോട് പകരം നോട്ടുകൾ നൽകില്ലെന്നും 5 രൂപാ നോട്ടുകൾ അക്കൗണ്ടിലിടാനും ബാങ്കുകാർ നിർദ്ദേശിച്ചേ തോടെയണ അഞ്ചു രൂപ നോട്ടുകളുടെ ക്രയവിക്രയം നടക്കുന്നില്ലായെ ന്ന് സാധാരണക്കാർ അറിയുന്നത്. ടൗണിനു സമീപം പല വ്യജ്ജന കട നടത്തുന്ന സുരേഷിനും അഞ്ചു രൂപാ മാറ്റി പകരം നോട്ട് ബാങ്കിൽ നിന്നും ലഭിച്ചില്ല. പ്രസ്തുത ബാങ്കിൽ അക്കൗണ്ടില്ലാത്തതു മൂലം സുരേഷ് നിരാശനായി മടങ്ങുകയായിരുന്നു. ബാങ്കുകാർ സ്വീകരിക്കാത്തതു മൂലം 5 രൂപയുടെ നുറിലധികം നോട്ടു കളാണ് ചില വഴിക്കാനാകാതെ സുരേഷിന്റെ കൈവശം ഇരിക്കുന്നത്. റിസർവ്വ് ബാങ്ക് 5 രു പാ നോട്ട് നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ബാങ്കുകളുടെ തിര സ്ക്കരണം. അഞ്ചു രൂപാ നോട്ടു സ്വീകരിക്കാത്തതിന് ബാങ്കുകാർ കാരണം പറയുന്നില്ലായെന്നും സുരേഷ് പറയുന്നു.