ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് വർണ്ണാഭമായ തുടക്കം
ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി ആരംഭിച്ചു. സീറോ മലബാർ സഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ഉത്ഘാടനം ചെയ്തു. കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുവജനങ്ങൾ സമൂഹത്തിന്റെ സമ്പത്താണ്. അവരെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം. ഇടുക്കി കുടിയേറ്റത്തിന്റെ നാടാണ്. എന്നാൽ ഇന്ന് കുടിയേറ്റ കർഷകർ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തിൽ കർഷകർ മരണപ്പെടുന്നത് സാധാരണ വാർത്തയായി ഇന്ന് മാറിയിരിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2002 ൽ രൂപംകൊണ്ട രൂപതയുടെ ആദ്യ എപ്പാർക്കിയൽ അസംബ്ലിയാണ് അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടക്കുന്നത്. മാർ. ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ അദ്ധ്യക്ഷത്തിൽ ചേരുന്ന അസംബ്ലിയിൽ വൈദികരും സമർപ്പിതരും അത്മായരും ഉൾപ്പെടെ 150 പേരാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ച വൈകുംന്നേരം അവസാനിക്കുന്ന അസംബ്ലിയിൽ ആറ് സെഷനുകളിലായി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുകയും ചർച്ചകൾ നടത്തി നയരേഖ രൂപീകരിക്കുകയും ചെയ്യും.
ഇടുക്കി രൂപതാ വികാരി ജനറാൾമാരായ മോൺ ജോസ് പ്ലാച്ചിക്കൽ, മോൺ അബ്രാഹം പുറയാറ്റ്, മോൺ ജോസ് കരിവേലിക്കൽ ,കുമാരി. കൊച്ചുത്രേസ്യ പൗലോസ്, ശ്രീ ഷാജി വൈക്കത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു