കോവിഡ് പ്രതിസന്ധിയിലും വികസനമുന്നേറ്റം കുറിക്കുന്ന ബജറ്റ്: റോഷി അഗസ്റ്റിന്‍
കോവിഡ് 19 മഹാമാരിയുടെ പെട്ടെന്നുള്ള വ്യാപനംമൂലം സംജാതമായ ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാനത്തിന്‍റെ വികസനരംഗത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഉതകുന്നതാണ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് എല്ലാവര്‍ക്കും ആരോഗ്യമെന്ന ഉറച്ച നിലപാടിലൂടെ ആരോഗ്യ രക്ഷയിലൂന്നിയ വികസന തന്ത്രമാണ് പുതുക്കിയ ബജറ്റില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ച മുന്‍കാലയളവില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. കഴിഞ്ഞ ജനുവരി മാസം മുന്‍ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നിലനിര്‍ത്തി ക്കൊണ്ട് നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പുതിയ നിര്‍ദ്ദേശങ്ങള ടങ്ങിയതാണ് പുതുക്കിയ ബജറ്റ്. കോവിഡ് പ്രതിസന്ധിയില്‍ അധിക നികുതിബാധ്യത ജനങ്ങള്‍ക്ക് വരാതെ പ്രത്യേക കരുതലുള്ള ബജറ്റാണെന്ന പ്രത്യേകത ഇതിനുണ്ട്.
കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് ആരോഗ്യരംഗത്ത് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഇടുക്കിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എല്ലാ സി.എച്ച്.സികളിലും, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും പകര്‍ച്ച വ്യാധികള്‍ക്കായി പത്ത് കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതും മെഡിക്കല്‍ കോളേജില്‍ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇടുക്കിയോടുള്ള പ്രത്യേക കരുതലാണ്.
കേരള ബാങ്കിലൂടെ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതും കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തതോടെ അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതും പഴവര്‍ഗ്ഗങ്ങള്‍ സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വ്യാവസായികാവശ്യങ്ങള്‍ക്ക് ഉതകുന്നവിധമുള്ള ഉല്പാദനവും കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്നതാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂറിസം രംഗത്തുണ്ടായ മാന്ദ്യം പരിഹരിച്ച് മുന്നേറാന്‍ വിവിധ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള ഇടുക്കിക്ക് ഒട്ടേറെ പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പിലാക്കാനാകും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കിയ ബജറ്റില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും, നിരാലംബര്‍ക്കും പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
തീരദേശ സംരക്ഷണത്തിനും നദികളുടെയും പുഴകളുടെയും സംരക്ഷണത്തിനും പുതുക്കിയ ബജറ്റില്‍ പ്രത്യക പരിഗണന നല്‍കിയിട്ടുണ്ട്. 2021 ജനുവരി മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ ഇടുക്കിയിലെ ഒട്ടുമിക്ക വികസന പദ്ധതികളും ഇടംപിടിച്ചിരുന്നു. ഇതിലൂടെ ഇടുക്കിയുടെ സമഗ്രവികസനം നിലനില്‍ ക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.