നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയിൽ തോട്ടം മേഖലയിലെ തത്സ്ഥിതി തുടരാം
നാളെ മുതൽ ഒമ്പതാം തീയതി വരെ ലോക് ഡൗൺ കർശനമാക്കിയിട്ടുണ്ടെങ്കിലും തോട്ടം മേഖലയിൽ കോവിഡ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പു വരുത്തിക്കൊണ്ട് ജോലികൾ തുടരാമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. മഴക്കാലം വരുന്നതിനാൽ തോട്ടം മേഖലയിൽ ഊർജിതമായി ജോലികൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നേരത്തെ ഇളവ് അനുവദിച്ചത്. ഈ സ്ഥിതി ഒമ്പതു വരെ തുടരാം. എന്നാൽ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതായി ബോധ്യപ്പെട്ടാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കും.