ഡ്രോണ്‍ നിരീക്ഷണത്തിന് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരീക്ഷണവും വിലയിരുത്തലും ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് നിര്‍വ്വഹിക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നും മാതൃകാ പ്രവര്‍ത്തന രേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫീല്‍ഡ് തല പരിശോധനയ്ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ പ്രാഗത്ഭ്യമുള്ള ഏജന്‍സികളില്‍ നിന്നും അപേക്ഷകളും ക്വട്ടേഷനുകളും (നിരക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍) ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 24 ന് മുമ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.