ഹൈറേഞ്ച് ലയൺസ് ടച്ച് ഓഫ് ലൈഫിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റുകൾ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന് കൈമാറി
2 ഡയാലിസിസ് യൂണിറ്റുകളാണ് നൽകിയത്.
മുൻ ഇന്റർനാഷണൽ ഡയറക്ടർ ലയൺ ആർ മുരുകൻ പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഡിസ്റ്റിക് ഗവർണർ ഡോക്ടർ ബീന രവികുമാർ യോഗത്തിന്റെ അധ്യക്ഷ ആയിരുന്നു.
മുൻ ഡിസ്റ്റിക് ഗവർണർമാരായ ഡോക്ടർ ബിനോയ് മത്തായി, അഡ്വക്കേറ്റ് വി അമർനാഥ്, ഡോക്ടർ ജോസഫ് കെ മനോജ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നാളിതുവരെ 6 ഡയാലിസിസ് മിഷനുകൾ നൽകുവാൻ ലയൺസ് ക്ലബിന് സാധിച്ചു.
മികവാർന്ന രീതിയിൽ ഡയാലിസ് യൂണിറ്റ് നടത്തുന്ന സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലു പറമ്പിലിനെയും ബ്രദേഴ്സിനെയും സിസ്റ്റേഴ്സിനെയും യോഗത്തിൽ ആദരിച്ചു
ലയൺ രാജേഷ് ബേബി, ലയൺ എം എം ജോസഫ്, ജോസഫ് ടി മൂലയിൽ, ലയൺ ബി എസ് ജയേഷ്,ലയൺ സാജു ജോർജ്,ലയൺ ശ്രീജി ശ്രീകുമാർ,എന്നിവർ സംസാരിച്ചു.
ലയൺ എ എം ഫിലിപ്പോസ്, ലയൺ വി ജെ ജോസഫ്,ശ്രീജിത്ത് ഉണ്ണിത്താൻ, ജോസഫ് പുതുമന, പി വി കുരിയൻ,ആർ സുരേഷ് റെജി ജോസഫ്.സാബു എസ് ബെന്നി തോമസ്, ജിജോ എബ്രഹാം, അഡ്വക്കേറ്റ് ബേസിൽ മാത്യു, ജിനു ജോർജ് , ലയൺ ജോർജ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.