എംപ്ലോയ്മെന്റ് ഓഫീസ് അറിയിപ്പ്
ഇടുക്കി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും യഥാസമയം പുതുക്കാന്‍ സാധിക്കാത്തതുമായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, UDID കാര്‍ഡുമായി ഹാജരായി ഇപ്പോള്‍ പുതുക്കല്‍ നടത്താവുന്നതാണ്.
കൂടാതെ നാളിതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത 14 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, UDID കാര്‍ഡുമായി ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കൂട്ടിചര്ക്കാന് വിട്ടുപോയിട്ടുളളവര്ക്കും എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹജരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.