ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കട്ടപ്പന മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി മെഡിക്കൽ ലാബ് കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാംപ് ആരംഭിച്ചു
14 മുതൽ മുതൽ 30 വരെ കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപമുള്ള മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി ലാബിലാണ് പരിശോധന നടക്കുന്നത്.
ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ലിവർ ഫംങ്ഷൻ ടെസ്റ്റ്, കിഡ്നി ഫംങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, യൂറിൻ അനാലിസിസ്, കാൽസ്യം, കംപ്ലീറ്റ് ഹിമോഗ്രാം, തൈറോയ്ഡ് തുടങ്ങിയ 40 ടെസ്റ്റുകൾ അടങ്ങിയ 2000 രൂപ ചിലവു വരുന്ന പരിശോധനകൾ ക്യാംപിലൂടെ 890 രൂപയ്ക്ക് നടത്താൻ സാധിക്കും.
ക്യാമ്പിന്റ് ഉദ്ഘാടനം മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ നിർവ്വഹിച്ചു.
ആവശ്യമുള്ളവർക്ക് ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും.
കൂടാതെ പരിശോധനയിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേയ്ക്ക് മലയാള മനോരമ ആരോഗ്യം മാസികയും ആരോഗ്യ വിവരങ്ങൾ അടങ്ങിയ 2024ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കുമെന്ന്
മനോരമ
സർക്കുലേഷൻ ഓഫിസർ ജിൻസൺ സി.ജോൺ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ബെന്നി വേനമ്പടം, ജോയി ആനിത്തോട്ടം, റോസമ്മ വാഴയിൽ, ജോയി ഈഴ ക്കുന്നേൽ, സെക്രട്ടറി ജിജോ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു സൗകര്യപ്രദമായ തീയതി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 04868 252523.