കുട്ടികൾക്ക് കളിക്കാൻ, വൈകുന്നേരങ്ങൾ ചെലവിടാൻ നാട്ടിൽ എത്രയിടങ്ങളുണ്ട്?
തൊടുപുഴ; ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാർക്കുകളുണ്ടെങ്കിലും വലിയ ജില്ലയായതിനാൽ സഞ്ചരിച്ചാണ് കുട്ടികൾക്ക് ഇവിടങ്ങളിൽ എത്താൻ സാധിക്കുന്നത്. അതിനാൽ എല്ലാ ടൗണുകളിലും കുട്ടികൾക്കുള്ള പാർക്കുകൾ വേണമെന്ന ആവശ്യം ശക്തമാണ്. ഉള്ള സ്ഥലങ്ങളിൽ തന്നെ വെള്ളി, ശനി, ഞായർ വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ്. ഇതിനിടെയാണ് മുന്നാർ, തൊടുപുഴ ചെറുതോണി എന്നിവിടങ്ങളിലുള്ള പാർക്കുകൾ ഇപ്പോൾ പൂർണതോതിൽ പ്രവർത്തിക്കാത്തത്. കൂടാതെ ജില്ലയിലെ പാർക്കുകളും കളിയിടങ്ങളും ശിശുസൗഹൃദമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
കോടികളിറക്കിയിട്ടും തുറന്നില്ല
മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികളായ കുട്ടികൾക്കു വേണ്ടി കോടികൾ ചെലവഴിച്ചു നിർമിച്ച പഴയ മൂന്നാറിലെ പാർക്ക് പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അടച്ചിട്ടിരിക്കുകയാണ്. കൊച്ചി ധനുഷ്കോടി ദേശീയപാതയോരത്താണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) കുട്ടികളുടെ പാർക്ക് നടപ്പാത എന്നിവ നിർമിച്ചിരിക്കുന്നത്. 3.65 കോടി രൂപ ചെലവിട്ടാണ് ജൂലൈ അവസാനം ഇവയുടെ നിർമാണം പൂർത്തീകരിച്ചത് ഓഗസ്റ്റ് 25ന് പാർക്ക് കുട്ടികൾക്കായി തുറന്നു നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിർമാണം പൂർത്തിയായി മൂന്നു മാസം കഴിഞ്ഞിട്ടും പാർക്ക് തുറന്നുനൽകിയില്ല. പാർക്കിന്റെ പല ഭാഗത്തും കാടുകയറിയ നിലയിലാണിപ്പോൾ കുട്ടികൾക്കുള്ള വിവിധ ഡുകൾ, വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, വൈദ്യുത ദീപാലങ്കാരങ്ങൾ പൂന്തോട്ടം, ഊഞ്ഞാലുകൾ എന്നീ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമായി സ്ഥാപിച്ച ഉപകരണങ്ങൾ എല്ലാം പായൽ പിടിച്ച നിലയിലാണിപ്പോൾ.
അടിമാലിയിലെ കുട്ടികൾക്ക് ഉല്ലാസം വേണ്ടേ?
വിദ്യാർഥികൾക്ക് ഉല്ലാസത്തിനായി ഉദ്യാനവും മൈതാനവും ഇല്ലാത്ത ജില്ലയിലെ പ്രധാന ടൗണുകളിലൊന്നാണ് അടിമാലി. ഇവിടെ ഉദ്യാനത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത് എന്നാൽ നടപടി സ്വീകരിക്കാൻ സർക്കാരും ജനപ്രതിനിധികളും കൂട്ടാക്കിയിട്ടില്ല. ഇത് കൂടുതൽ വധിക്കുന്നൽ കുട്ടികളെയാണ്. കുട്ടികൾക്കു കളിക്കുന്നതിനും മറ്റുമുള്ള സൗകര്യം ഭൂരിപക്ഷം വിദ്യാലയങ്ങളിലുമില്ല എന്നതും പൊതുഉദ്യാനമെന്ന ആവശ്യത്തിന് കൂടുതൽ ബലമേകുന്നു.