നാട്ടുവാര്‍ത്തകള്‍
കോവിഡ് വ്യാപനം; രാജ്യത്ത് തൊഴിൽ നഷ്ടമായതു ഒന്നരക്കോടി ആളുകൾക്ക്.


സമഗ്രമേഖലകളിലും വലിയ ആഘാതമാണ് കൊവിഡ് വ്യാപനം രാജ്യത്തുണ്ടാക്കിയത്. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് രൂക്ഷമായ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്. കൊവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം രാജ്യത്ത് ഒന്നര കോടി ആളുകള്‍ക്ക് തൊഴിലില്ലാതായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.സെന്റര്‍ ഫോര്‍ മോണിറ്ററിംങ്ങ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതും കണക്കുകള്‍ പുറത്ത് വിട്ടതും