ഇടുക്കി ഗവൺമെൻറ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഒഴിപ്പിക്കൽ – കളക്ടറുടെ ഉത്തരവ് പിൻവലിക്കണം – കേരള എൻജിഒ യൂണിയൻ


ഇടുക്കി മെഡിക്കൽ കോളേജിലെ ചെറുതോണി പാറമാവിലുള്ള ക്വാർട്ടേഴ്സുകളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിക്കുന്നതിന് ഏകപക്ഷീയമായ ഉത്തരവിറക്കിയ ജില്ല കളക്ടറുടെ നടപടിക്കെതിരെ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി.
ജില്ലാ ആസ്ഥാനത്ത് നിരവധി ക്വാർട്ടേഴ്സുകളും ഹോസ്റ്റലുകളും ഒഴിഞ്ഞു കിടക്കുകയും 150 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് താമസിക്കുവാൾ കഴിയുന്ന പൈനാവിലെ ഹോസ്റ്റലിൽ നിയമപരമായി സർക്കാരിലേക്ക് അടക്കേണ്ട എച്ച് ആർ എ തുക പോലും അടയ്ക്കാതെ ഉയർന്ന വരുമാനക്കാരായ ചില ജീവനക്കാർ അനധികൃതമായി താമസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാറമാവിലുള്ള ക്വാർട്ടേഴ്സുകളിൽ നിന്നും നിലവിൽ താമസിച്ചു കൊണ്ടിരുന്ന ജീവനക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഏകപക്ഷീയ ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം തുടർ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും കേരള എൻ ജി യൂണിയൻ മുന്നറിയിപ്പു നൽകി
കളക്ടറുടെ ചേമ്പറിനു സമീപം നടന്ന പ്രകടനവും യോഗവും കേരള എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ജി ഷിബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് ജാഫർഖാൻ എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി കെ എസ് അഖിൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി നെറ്റോ എസ് ആർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻസൽ അബ്ദുൽസലാം, അജിത പി എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.