കെഎസ്ഇബി യുടെ ബാദ്ധ്യത ജനങ്ങളുടെ മേൽ കെട്ടിവയ്ക്കരുത് : ബിജെപി
വൈദ്യുത വകുപ്പിന്റെ പിടിപ്പ് കേടു മൂലം കെ എസ് ഈ ബിക്ക് ഉണ്ടായിട്ടുള്ള ബാദ്ധ്യത പരിഹരിക്കാനാണ് ഇപ്പോൾ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കൾ.
ബോർഡിന്റെ ബാധ്യത തീർക്കാൻ കുടിശ്ശിക തുക പിരിച്ചെടുക്കണം. 3585.96 കോടി രൂപയാണ് നിലവിൽ കുടിശ്ശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത്. ശമ്പള വർദ്ധനവ് മൂലം ഉണ്ടായ നഷ്ടം കുടിശ്ശിക പിരിച്ചെടുത്ത് പരിഹരിക്കുന്നതിനു പകരം ചാർജ്ജ് വർദ്ധിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നയം ജനങ്ങൾ തിരിച്ചറിയണമെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പീരുമേട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണക്കര കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അണക്കരയിൽ ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി ഓഫീസിന് മുൻപിൽ നടന്ന ധർണ സമരം ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാര്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് അംബിയൻ മുരുകൻ അധ്യക്ഷത വഹിച്ച സമര പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വക്കേറ്റ് ടി സി എബ്രഹാം സോണി ഇള പുങ്കൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമതി പ്രിയ റെജി മണ്ഡലം സെക്രട്ടറിമാർ അമ്പിളി രാജൻ സുനീഷ് കുഴിമറ്റം മണ്ഡലം സെൽ കോഡിനേറ്റർ സെബാസ്റ്റ്യൻ ചക്കുപ്പള്ളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി ജി സുരേഷ് ജനറൽ സെക്രട്ടറി അപ്പച്ചൻ ഈട്ടിക്കൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചെറിയാൻ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.