ഉപ്പുതറ പരപ്പ് ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളും അയ്യപ്പൻകോവിൽ ഹോമിയോ ആശുപത്രിയും, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തും ചേർന്ന് വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു
ഉപ്പുതറ പരപ്പ് ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളും അയ്യപ്പൻകോവിൽ ഹോമിയോ ആശുപത്രിയും, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തും ചേർന്ന് വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ് അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലായിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അയ്യപ്പൻ കോവിൽ പരപ്പ് ചാവറഗിരി സിഎംഐ സ്പെഷ്യൽ സ്കൂളും ചപ്പാത്ത് ഹോമിയോ ആശുപത്രിയും, ഗ്രാമ പഞ്ചായത്തും ചേർന്നാണ് സ്ത്രീകൾക്കായി ഹെൽത്ത് ക്യാപയിൻ സംഘടിപ്പിച്ചത്. മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ് മാനേജ്മെന്റ് , തൈറോയ്ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീഡൈബെറ്റിസ്, രോഗ നിർണയം, ഗുഡ് ഹെൽത്ത് പ്രാക്ടീസ് ബോധവത്കരണ ക്ലാസ് തുടങ്ങിയവയാണ് ക്യാമ്പിൽ ലഭ്യമാക്കിയ സേവനം.
അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലയിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ഡോക്ടർ മാളു പ്രദീപ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
കേരള സർക്കാർ ആയുസ്സ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്, ഇത്തരത്തിലെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.ക്യാമ്പിൽ വിവിധ രോഗ പരിശോധനകളും മരുന്ന് വിതരണവും നടന്നു.